1986~ല്‍ സ്ഥാപിതമായ ക്ളബ്ബിന്റെ നാല് പതിറ്റാണ്ടിന്റെ വിജയഗാഥ ആഘോഷിക്കുന്നതിനൊപ്പം കായിക മേഖലയിലൂടെയുള്ള സൗഹൃദവും സാംസ്കാരിക കൂട്ടായ്മയും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
കൊളോണ്‍ ഹോള്വൈഡെയിലുള്ള ബുര്ഗ്വീസെന്സ്ട്രാസെ ഒന്നിലെ ഹാളിലാണ് (Burgwiesenstrasse 1, KoelnHolweide, Hall 1) മത്സരങ്ങള്‍ അരങ്ങേറുന്നത്. രാവിലെ 10 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.
മത്സര വിവരങ്ങളും വിഭാഗങ്ങളും
മത്സര വിഭാഗങ്ങള്‍: മെന്‍സ് ഡബിള്‍സ്, വിമെന്‍സ് ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഓപ്പണ്‍ ഡബിള്‍സ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പങ്കാളിത്തം: റിക്രിയേഷന്‍, അമച്വര്‍ തലത്തിലുള്ള കളിക്കാര്‍ക്കാണ് അവസരം. (ബെസിര്ക്സ് ലീഗയോ അതിനു മുകളിലോ കളിക്കുന്ന പ്രൊഫഷണല്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല).
ടീമുകള്‍: 24 ടീമുകള്‍ക്ക് (48 കളിക്കാര്‍) മാത്രമാണ് മത്സരത്തില്‍ അവസരം നല്‍കിയിരിക്കുന്നത്.
ഷട്ടില്‍: യോനെക്സ് മാവിസ് 600 (Yonex Mavis 600 Medium Speed) ഷട്ടിലുകളാണ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
സമ്മാനങ്ങള്‍: ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.
വിപുലമായ ക്രമീകരണങ്ങള്പങ്കെടുക്കുന്ന താരങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് രജിസ്ട്രേഷന് അനുവദിച്ചിട്ടുള്ളത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി കുടിവെള്ളവും സാന്ഡ്വിച്ചും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. 'പാം ക്ളിനിക്ക്' (PALM Clinic) ആണ് ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ സ്പോണ്സര്.
കായികപ്രേമികള്‍ ഒത്തുചേരുന്ന ഈ ആവേശകരമായ മത്സരങ്ങളിലേക്ക് എല്ലാ ബാഡ്മിന്റണ്‍ പ്രേമികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ളബ്ബ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

Comments: